അതിമോഹം:
ഉഷ്ണമാപിനിയുടെയീ നിമ്നോന്നതങ്ങല്ക്കൊ പ്പം,
തളര്ന്നു മയങ്ങുന്നെന്നാശാ സൂനങ്ങളാകെ
മൃദു ലാളനങ്ങളാല്‍ സാന്ത്വനം പകരുവാന്‍
കൊതിക്കും,മനം , മെയ്യും, തുടിക്കും ഹൃത്താരിടം;
വെറുതെ മറ്റെന്തിനോ വൃഥാ വിലപിക്കുമ്പോള്‍
അരികെ ,അകലുവാന്‍ കൊതിക്കും ബന്ധനങ്ങള്‍
തിരികെ വരുമെന്ന് നിനച്ചു പകലന്തി-
ക്കതിരോന്‍ മുങ്ങുംവരെ കാത്തുകാത്തിരുന്നു ഞാന്‍
പിന്നെയീ ഇരുള്ക്കാംുപിന്‍ തിക്താന്ധകാരം നീക്കി
വന്നെങ്കില്‍ എന്നോര്ത്ത്ത ഞാന്‍ േമഘ ജാലകം തുറ-
ന്നെത്രയും കനിവിന്റെ പോല്ക്കിരണങ്ങളേന്തി
നല്‍ നുറു നിലാവായെന് കൈക്കുംപിള്‍ നിറയുമോ?
അജയ് മേനോന്‍